കുവൈറ്റ് ഔവർ ലേഡി ഓഫ് അറേബ്യ പള്ളിക്ക് ബസിലിക്കാ പദവി
Monday, August 18, 2025 1:03 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഔവർ ലേഡി ഓഫ് അറേബ്യ (അറേബ്യയുടെ നാഥയായ മറിയം) പള്ളിയെ ബസിലിക്കാ പദവിയിലേക്ക് ഉയർത്തി. ഗൾഫിൽ ഈ പദവി ലഭ്യമായ ആദ്യ കത്തോലിക്കാ ദേവാലയമാണിതെന്ന് ബിഷപ് അൽദോ ബെറാർദി പറഞ്ഞു.
1948ൽ കർമലീത്തക്കാരാണ് ഔവർ ലേഡി ഓഫ് അറേബ്യ പള്ളി സ്ഥാപിച്ചത്. രണ്ടു വർഷം മുന്‍പ് പള്ളിയുടെ 75-ാം വാർഷികം ആഘോഷിച്ചു. സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, കുവൈറ്റ് എന്നിവ ഉൾപ്പെടുന്ന നോർത്തേണ്‍ വികാരിയാത്തിൽ 20 ലക്ഷം കത്തോലിക്കരുണ്ട്; സതേണ്‍ വികാരിയാത്തിൽ പത്തു ലക്ഷവും.