ചൈനീസ് വിദേശകാര്യമന്ത്രി നാളെ ഇന്ത്യയിൽ
Sunday, August 17, 2025 1:49 AM IST
ബെയ്ജിംഗ്: ദ്വിദിന സന്ദർശനത്തിനായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി നാളെ ഇന്ത്യയിലെത്തും. അതിർത്തിപ്രശ്നം പരിഹരിക്കുന്നതിനുള്ള സമിതിയുടെ (എസ്ആർഎസ്) 24-ാമതു യോഗത്തിനാണു ചൈനീസ് മന്ത്രിയുടെ സന്ദർശനം.
3,488 കിലോമീറ്റർ ദൂരമുള്ള യഥാർഥ നിയന്ത്രണരേഖയുമായി (എൽഎസി) ബന്ധപ്പെട്ട ഭിന്നതകൾ പരിഹരിക്കുന്നതിനുള്ള സമിതിയിൽ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്.