എയർ കാനഡ ജീവനക്കാർ സമരത്തിൽ; ദിവസം 1.3 ലക്ഷം പേരുടെ യാത്രയ്ക്കു തടസം
Saturday, August 16, 2025 11:10 PM IST
ഒട്ടാവ: കാനഡയിലെ ഏറ്റവും വലിയ വിമാന സർവീസ് കന്പനിയായ എയർ കാനഡയിലെ ജീവനക്കാർ ശന്പളവർധന ആവശ്യപ്പെട്ട് ഇന്നലെ മുതൽ മൂന്നു ദിവസത്തെ പണിമുടക്ക് ആരംഭിച്ചു.
ഇതേത്തുടർന്ന് സർവീസുകളെല്ലാം റദ്ദാക്കിയതായി എയർ കാനഡ അറിയിച്ചു. ദിവസം അഞ്ഞൂറിലധികം സർവീസുകൾ ഇല്ലാതാകുന്നത് 1.3 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്നും കൂട്ടിച്ചേർത്തു.
പതിനായിരത്തിലധികം കാബിൻ ക്രൂ ജീവനക്കാരാണു സമരം നടത്തുന്നത്. വിമാനത്താവളങ്ങൾ ഉപരോധിക്കുമെന്നാണു തൊഴിലാളി യൂണിയനുകൾ അറിയിച്ചത്. ലോകത്തിലെ 180 നഗരങ്ങളിലേക്ക് എയർ കാനഡ സർവീസ് നടത്തുന്നുണ്ട്.