തായ്വാൻ പിടിച്ചെടുക്കില്ലെന്ന് ഷി ഉറപ്പു നല്കി : ട്രംപ്
Saturday, August 16, 2025 11:10 PM IST
വാഷിംഗ്ടൺ ഡിസി: താൻ അമേരിക്കൻ പ്രസിഡന്റായിരിക്കുന്ന കാലത്ത് ചൈന തായ്വാനിൽ അധിനിവേശം നടത്തില്ലെന്നു ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസിനു നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ഇക്കാര്യത്തിൽ തനിക്കുറപ്പ് തന്നിട്ടുണ്ടെന്നു ട്രംപ് പറഞ്ഞു. ഷിയുടെ വാഗ്ദാനത്തെ വിലമതിക്കുന്നതായി ട്രംപ് കൂട്ടിച്ചേർത്തു.
യുഎസ്-ചൈനാ ബന്ധത്തിൽ തായ്വാനു വളരെ പ്രാധാന്യമുണ്ടെന്നു വാഷിംഗ്ടൺ ഡിസിയിസിലെ ചൈനീസ് എംബസി പറഞ്ഞു. ഏക ചൈനാ നയം അംഗീകരിക്കാൻ അമേരിക്ക തയാറാകണമെന്നും എംബസി കൂട്ടിച്ചേർത്തു.