പാക്കിസ്ഥാനിൽ മിന്നൽപ്രളയം: മരണം 327
Sunday, August 17, 2025 1:49 AM IST
പെഷവാർ: പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിലും പാക് അധിനിവേഷ കാഷ്മീരിലും ഉണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 327 ആയി.
മരിച്ചവരിൽ 13 കുട്ടികളും 15 സ്ത്രീകളും ഉൾപ്പെടുന്നു. 74 വീടുകൾ തകർന്നു. 48 മണിക്കൂറിനിടെയാണ് 307 പേർ മരിച്ചത്. കനത്ത മഴയും മേഘവിസ്ഫോടനവുമാണ് മിന്നൽപ്രളയത്തിനു കാരണമായത്.