പാക്കിസ്ഥാനിൽ ഒരു കുടുംബത്തിലെ ഏഴു പേരെ വെടിവച്ചു കൊന്നു
Monday, August 18, 2025 1:03 AM IST
പെഷവാർ: പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിൽ ഒരു കുടുംബത്തിലെ ഏഴു പേരെ അക്രമികൾ വെടിവച്ചു കൊന്നു. പിക്നിക്കിനുശേഷം സ്വന്തം നാട്ടിലേക്കു മടങ്ങുകയായിരുന്ന കുടുംബാംഗങ്ങളാണ് റെഗി ഷിനോ ഖേലയിൽ കൊല്ലപ്പെട്ടത്.
ശനിയാഴ്ച അർധരാത്രിക്കു ശേഷമായിരുന്നു നിഷ്ഠൂര ആക്രമണം. ഒരാൾക്കു പരിക്കേറ്റു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. ഭീകരാക്രമണമാണോ എന്നതിനു തെളിവു ലഭിച്ചിട്ടില്ല.