കാ​​​ൻ​​​ബ​​​റ: ​​​തീ​​​വ്ര​​​നി​​​ല​​​പാ​​​ടു​​​ക​​​ൾ പു​​​ല​​​ർ​​​ത്തു​​​ന്ന ഇ​​​സ്രേ​​​ലി പാ​​​ർ​​​ല​​​മെ​​​ന്‍റം​​​ഗം സിം​​​ഷാ റോ​​​ത്ത്മാ​​​ന്‍റെ വീ​​​സ റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​യി ഓ​​​സ്ട്രേ​​​ലി​​​യ അ​​​റി​​​യി​​​ച്ചു. ഇ​​​ദ്ദേ​​​ഹം ഈ ​​​മാ​​​സം ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ സി​​​ഡ്നി, മെ​​​ൽ​​​ബ​​​ൺ ന​​​ഗ​​​ര​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​ധി​​​നി​​​വേ​​​ശ വെ​​​സ്റ്റ് ബാ​​​ങ്ക് ഇ​​​സ്ര​​​യേ​​​ലി​​​നോ​​​ടു കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​തി​​​നു പു​​​റ​​​മേ പ​​​ല​​​സ്തീ​​​ന്‍റെ രാ​​​ഷ്‌​​​ട്ര​​​പ​​​ദ​​​വി അം​​​ഗീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ തീ​​​രു​​​മാ​​​ന​​​ത്തെ വി​​​മ​​​ർ​​​ശി​​​ക്കു​​​ക​​​യും ചെ​​​യ്തു.


തീ​​​വ്ര​ നി​​​ല​​പാ​​​ടു​​​കാ​​​ര​​​നാ​​​യ ധ​​​ന​​​മ​​​ന്ത്രി ബ​​​സാ​​​ലേ​​​ൽ സ്മോ​​​ട്രി​​​ച്ചി​​​ന്‍റെ പാ​​​ർ​​​ട്ടി​​​ക്കാ​​​ര​​​നാ​​​ണു റോ​​​ത്ത്മാ​​​ൻ.