ഇന്ത്യക്കുമേലുള്ള 50% തീരുവ 27 മുതൽ ചുമത്തുമെന്ന് യുഎസ്
Saturday, August 23, 2025 2:51 AM IST
ന്യൂയോർക്ക്: ഇന്ത്യക്കുമേലുള്ള 50 ശതമാനം തീരുവ, നേരത്തെ തീരുമാനിച്ചതുപോലെ ഈ മാസം 27 മുതൽ ചുമത്തുമെന്ന് വൈറ്റ്ഹൗസ് വാണിജ്യ ഉപദേഷ്ടാവ് പീറ്റർ നവാറോ പറഞ്ഞു.
യുക്രെയ്ൻ യുദ്ധത്തിനു മുന്പ് ഇന്ത്യ റഷ്യയിൽനിന്ന് കാര്യമായി എണ്ണ വാങ്ങിയിരുന്നില്ലെന്നും ഇപ്പോൾ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 3-35 ശതമാനം റഷ്യയിൽനിന്നാണെന്നും നവാറോ കുറ്റപ്പെടുത്തി. ഈയാഴ്ച രണ്ടാംതവണയാണ് നവാറോ ഇന്ത്യക്കെതിരേ രംഗത്തുവന്നത്.