ഡാ​​ക്ക​​ർ: നൈ​​ജ​​ർ സൈ​​ന്യ​​ത്തി​​ന്‍റെ വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ൽ ഉ​​ന്ന​​ത ബോ​​ക്കോ ഹ​​റാം നേ​​താ​​വ് ഇ​​ബ്രാ​​ഹിം ബ​​കൗ​​റ കൊ​​ല്ല​​പ്പെ​​ട്ടു.

ലേ​​ക്ക് ചാ​​ഡ് പ്ര​​വി​​ശ്യ​​യി​​ൽ ഈ ​​മാ​​സം 15ന്​നൈ​​ജ​​ർ സൈ​​ന്യം ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ലാ​​ണ് ബ​​കൗ​​റ​​യും നി​​ര​​വ​​ധി ഭീ​​ക​​ര​​രും കൊ​​ല്ല​​പ്പെ​​ട്ട​​ത്. നൈ​​ജീ​​രി​​യ​​യി​​ൽ സ്ഥാ​​പി​​ത​​മാ​​യ ബോ​​ക്കോ ഹ​​റാം ഭീ​​ക​​ര​​ർ 2009 മു​​ത​​ലാ​​ണ് ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ ആ​​രം​​ഭി​​ച്ച​​ത്.

പാ​​ശ്ചാ​​ത്യ വി​​ദ്യാ​​ഭ്യാ​​സ​​ത്തെ എ​​തി​​ർ​​ക്കു​​ന്ന ഭീ​​ക​​ര​​സം​​ഘ​​ട​​ന​​യാ​​ണി​​ത്. ബോ​​ക്കോ ഹ​​റാം ഭീ​​ക​​ര​​രു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ നൈ​​ജീ​​രി​​യ​​യി​​ലും അ​​യ​​ൽ​​രാ​​ജ്യ​​മാ​​യ നൈ​​റി​​ലു​​മാ​​യി 35,000 സാ​​ധാ​​ര​​ണ​​ക്കാ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. 20 ല​​ക്ഷം പേ​​ർ പ​​ലാ​​യ​​നം ചെ​​യ്തു.


ബോ​​ക്കോ ഹ​​റാം നേ​​താ​​വ് അ​​ബൂ​​ബ​​ക്ക​​ർ ഷെ​​ക്കാ​​വു 2021ൽ ​​കൊ​​ല്ല​​പ്പെ​​ട്ട​​തോ​​ടെ സം​​ഘ​​ട​​ന ര​​ണ്ടാ​​യി പ​​രി​​ഞ്ഞു. ഒ​​രു പ​​ക്ഷ​​ത്തെ ഇസ്‌ലാമി​​ക് സ്റ്റേ​​റ്റ് ഭീ​​ക​​ര​​ർ പി​​ന്തു​​ണ​​യ്ക്കു​​ന്നു.

ഇസ്‌ലാ​​മി​​ക് സ്റ്റേ​​റ്റ് വെ​​സ്റ്റ് ആ​​ഫ്രി​​ക്ക പ്രൊ​​വി​​ൻ​​സ് (ഐ​​എ​​സ്ഡ​​ബ്ല്യു​​എ​​പി) എ​​ന്നാ​​ണ് ഈ ​​വി​​ഭാ​​ഗം അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്. നൈ​​ജീ​​രി​​യ​​യി​​ൽ ഈ ​​വ​​ർ​​ഷം ഈ ​​സം​​ഘ​​ട​​ന വ്യാ​​പ​​ക ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യി​​രു​​ന്നു.