രാഹുല്‍ എംഎല്‍എസ്ഥാനം രാജിവയ്ക്കില്ല
Saturday, August 23, 2025 1:58 AM IST
തിരുവനന്തപുരം: വിവാദത്തെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ ചര്‍ച്ചയില്‍ ധാരണ.
സമാന ആരോപണം ഉയര്‍ന്ന നിരവധി സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ എംഎല്‍എ സ്ഥാനമോ മന്ത്രിപദവിയോ രാജിവയ്ക്കാതിരുന്ന സാഹചര്യത്തിലാണ് രാഹുല്‍ എംഎല്‍എ സ്ഥാനം ഒഴിയേണ്ടതില്ലെന്നു ധാരണയായത്.
സിപിഎമ്മിലെ നിലവിലെ എംഎല്‍എമാര്‍ക്കെതിരേ സ്ത്രീപീഡന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരും സിപിഎം നേതൃത്വവും സ്വീകരിച്ചത്. സമാന നിലപാട് രാഹുലിന്റെ കാര്യത്തിലും സ്വീകരിച്ചാല്‍ മതിയെന്നാണ് നേതാക്കളുടെ ചര്‍ച്ചയിലെ ധാരണ.