രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിന് 1679 കോടി അനുവദിച്ചു
Saturday, August 23, 2025 1:11 AM IST
തിരുവനന്തപുരം: രണ്ടുമാസത്തെ സാമൂഹികസുരക്ഷ-ക്ഷേമനിധി പെൻഷൻ വിതരണത്തിനായി 1679 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
62 ലക്ഷത്തോളം പേർക്ക് ഓണത്തിനു മുന്നോടിയായി 3200 രൂപ വീതമുള്ള പെൻഷൻ ഇന്നു മുതൽ ലഭിച്ചുതുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ഓഗസ്റ്റിലെ പെൻഷനു പുറമെ ഒരു ഗഡു കുടിശിക കൂടിയുള്ള രണ്ടുമാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ തീരുമാനിച്ച വാർത്ത ഇന്നലെ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം കടമെടുത്ത 2,000 കോടി രൂപ ഉപയോഗിച്ചാണ് ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.