വടക്കാഞ്ചേരി ലൈഫ് മിഷന് ഫ്ലാറ്റുകള്‍ക്ക് ബലക്ഷയമില്ലെന്നു വിദഗ്ധ സമിതി
Saturday, August 23, 2025 1:58 AM IST
കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് ഫ്ലാറ്റുകള്‍ക്ക് ബലക്ഷയമില്ലെന്നു വിദഗ്ധ സമിതി റിപ്പോര്‍ട്ട്.
വര്‍ഷങ്ങളായി ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നതിന്റെ പ്രശ്നങ്ങള്‍ മാത്രമാണു കെട്ടിടത്തിനുള്ളത്. മണ്ണ് പരിശോധനാ റിപ്പോര്‍ട്ട് ലഭ്യമല്ലെന്നും കെട്ടിടത്തിന്റെ ഭിത്തിയുടെ നിർമാണം പൂര്ത്തിയാകേണ്ടതുണ്ടെന്നുമടക്കം നിര്‍ദേശങ്ങളടങ്ങുന്ന കോഴിക്കോട് എന്‍ഐടിയിലെ വിദഗ്ധരടങ്ങുന്ന സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വിഷയം പിന്നീട് പരിഗണിക്കാനായി മാറ്റി.