കെഎഫ്സി ഓഫീസിലെ വായ്പാതട്ടിപ്പ്: പ്രതികള്‍ വിചാരണ നേരിടണം
Saturday, August 23, 2025 1:11 AM IST
കൊച്ചി: കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് തൃശൂര്‍ ജില്ലാ ഓഫീസിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസിലെ പ്രതികള്‍ വിചാരണ നേരിടണമെന്നു ഹൈക്കോടതി.
സ്ഥലത്തിന്റെ വ്യാജ പ്രമാണങ്ങള്‍ ഹാജരാക്കി ഒരു കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കെഎഫ്സി തൃശൂര്‍ ഓഫീസിലെ ജീവനക്കാരായിരുന്ന ലീലാമ്മ, എലിസബത്ത് ജോണ്‍, രാജന്, പി.പി. ജോയി എന്നിവര്‍ നല്കിയ ഹര്‍ജി തള്ളിയാണു ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഉത്തരവ്.