ഐഎംഎ സംസ്ഥാന കലോത്സവം ഇന്നും നാളെയും തൃശൂരിൽ
Saturday, August 23, 2025 1:11 AM IST
തൃശൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കേരളഘടകത്തിന്റെ 20-ാമത് സംസ്ഥാനകലോത്സവം വിബ്ജിയോർ ഓണവില്ല് ഇന്നും നാളെയും ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിൽ നടക്കുമെന്നു സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ. ശ്രീവിലാസൻ, തൃശൂർ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ജോസഫ് ജോർജ്, ഡോ. ബിജോൺ ജോൺസൺ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇന്നു രാവിലെ ഒന്പതിനു മത്സരങ്ങൾ ആരംഭിക്കും. 75 ഇനങ്ങളിലായി മൂന്നുറു മത്സരങ്ങളാണു നടക്കുക. ഐഎംഎയുടെ 117 ബ്രാഞ്ചുകളിൽനിന്നായി മൂവായിരത്തോളം ഡോക്ടർമാർ പങ്കെടുക്കും.