കേരള സര്‍വകലാശാല ഡിഗ്രി സിലബസിലും വേടന്
Friday, August 22, 2025 2:16 AM IST
തിരുവനന്തപുരം: ഹിരണ്‍ദാസ് മുരളി എന്ന റാപ്പര്‍ വേടനെക്കുറിച്ചുള്ള പാഠഭാഗം കേരള സര്‍വകലാശാല നാലു വര്‍ഷ ഡിഗ്രി സിലബസിലും. മൂന്നാം സെമസ്റ്ററില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്മെന്റുകള്‍ പഠിപ്പിക്കേണ്ട മള്‍ട്ടി ഡിസിപ്ലിനറി കോഴ്സായ ‘കേരള സ്റ്റഡീസ് ആര്‍ട്ട് ആന്‍ഡ് കള്‍ചര്‍ ’ എന്ന കോഴ്സിലാണ് വേടനെക്കുറിച്ചുള്ള ലേഖനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
‘ഡീകോഡിംഗ് ദ് റൈസ് ഓഫ് മലയാളം റാപ്: എ ഡീപ് ഡൈവ് ’എന്ന ലേഖനമാണു പഠിക്കേണ്ടത്. ഏത് നാലു വര്‍ഷ ഡിഗ്രി കോഴ്സ് പഠിക്കുന്നവര്‍ക്കും മൂന്നാം സെമസ്റ്ററില്‍ എടുക്കാവുന്ന പേപ്പറാണു കേരള സ്റ്റഡീസ് ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍.