സാർവദേശീയ സാഹിത്യോത്സവം സമാപിച്ചു
Friday, August 22, 2025 2:16 AM IST
തൃശൂർ: അടഞ്ഞുവരുന്ന ജനാധിപത്യത്തിന്റെ തുറന്നുവരുന്ന ജനലുകളാണു സാഹിത്യോത്സവങ്ങളെന്നും വിഭിന്നമായ ആശയങ്ങൾ തമ്മിലുള്ള തുറന്ന സംവാദങ്ങളുടെ വേദികളാണവയെന്നും സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ. കേരള സാഹിത്യ അക്കാദമിയിൽ നടന്നുവന്ന സാർവദേശീയ സാഹിത്യോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അക്കാദമി ലൈബ്രറിക്കു കേരള സാഹിത്യഅക്കാദമി ലളിതാംബിക അന്തർജനം സ്മാരക ഗ്രന്ഥാലയം എന്ന് അദ്ദേഹം നാമകരണം ചെയ്തു. സെക്രട്ടറി സി.പി. അബൂബക്കർ സാഹിത്യോത്സവപതാക താഴ്ത്തി.
അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അധ്യക്ഷത വഹിച്ചു. ജി.എസ്. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. പ്രസീത ചാലക്കുടി മുഖ്യാതിഥിയായി. കെ.എസ്. സുനിൽകുമാർ, നേപ്പാൾ കവികളായ ഭുവൻ തപാലിയ, അമർ ആകാശ്, ലളിതാംബിക അന്തർജനത്തിന്റെ കുടുംബാംഗങ്ങളായ രാജേന്ദ്രൻ നന്പൂതിരി, തനൂജ ഭട്ടതിരി എന്നിവർ പ്രസംഗിച്ചു.