ഓണസമ്മാനമായി രണ്ടു മാസത്തെ ക്ഷേമപെൻഷൻ
Friday, August 22, 2025 2:16 AM IST
തിരുവനന്തപുരം: ഓണത്തിന് രണ്ടു മാസത്തെ ക്ഷേമപെൻഷൻ നൽകും. തിങ്കളാഴ്ച മുതൽ വിതരണം തുടങ്ങും. ഒരാൾക്ക് 3,200 രൂപ വീതം പെൻഷൻ ലഭിക്കും. ഓഗസ്റ്റിലെ പെൻഷൻ കൂടാതെ കുടിശികയുള്ള ഒരു ഗഡുകൂടി വിതരണം ചെയ്യും.