ഡെപ്യൂട്ടി സ്പീക്കർ പദവി ഒഴിയേണ്ടതില്ലെന്ന് ചിറ്റയം ഗോപകുമാർ
Thursday, August 21, 2025 2:02 AM IST
പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി പദവി ഏറ്റെടുത്തെങ്കിലും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന് ചിറ്റയം ഗോപകുമാർ. എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനം പാർട്ടിയുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കർ മാത്രമാണ് ഭരണഘടനാ പദവിയിലുള്ളത്. ഡെപ്യൂട്ടി സ്പീക്കർ പദവിയിലിരുന്നുകൊണ്ട് സജീവ രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന നിർദേശമോ നിയമപരമായ തടസമോ ഇല്ലെന്നും ചിറ്റയം ഗോപകുമാർ അഭിപ്രായപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിക്കണമെന്നതു സംബന്ധിച്ച ചർച്ചകൾ സിപിഐ പാർട്ടി കോൺഗ്രസിനു ശേഷമേ ആരംഭിക്കുകയുള്ളൂവെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു.