റോഡ് നിർമാണത്തിന് റീക്ലെയിംഡ് അസ്ഫാൾട്ട് പേവ്മെന്റ് സാങ്കേതികവിദ്യ: മന്ത്രി
Wednesday, August 20, 2025 2:22 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് നിർമാണ മേഖലയിൽ റോഡിന്റെ ഉപരിതലം പൊളിച്ചു മാറ്റി പുനരുപയോഗം ചെയ്ത് പുതിയ ഉപരിതലം നിർമിക്കുന്ന സാങ്കേതിക വിദ്യയായ റീക്ലെയിംഡ് അസ്ഫാൾട്ട് പേവ്മെന്റ് സാങ്കേതികവിദ്യ പരീക്ഷിക്കാൻ തീരുമാനിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം കിള്ളിപ്പാലം- പ്രാവച്ചമ്പലം റോഡിലാണ് ഇത്തരം പ്രവൃത്തി നടത്താൻ ഉദ്ദേശിക്കുന്നത്. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തത്.
നിർമാണ വസ്തുക്കളുടെ പുനരുപയോഗം വർധിപ്പിക്കുന്ന പദ്ധതിയാണിത്. അസംസ്കൃത വസ്തുക്കളുടെ ഉപയോഗം കുറക്കാൻ ഇതുവഴി സാധിക്കും. പാരിസ്ഥിതിക പ്രശ്നങ്ങളും താരതമ്യേന കുറവാണ്.