അന്നു പറഞ്ഞതെല്ലാം തെളിയുന്നു: രമേശ് ചെന്നിത്തല
Tuesday, August 19, 2025 2:04 AM IST
തിരുവനന്തപുരം: ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദ് സിപിഎം പോളിറ്റ് ബ്യൂറോയ്ക്കും ഡിജിപിക്കും നൽകിയ പരാതിയിൽ പറയുന്ന വസ്തുതകൾ പുറത്തു വന്നതോടെ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് താൻ പുറത്തു കൊണ്ടുവന്ന എല്ലാ അഴിമതി ആരോപണങ്ങളും ശരിവയ്ക്കപ്പെട്ടിരിക്കുകയാണെന്നും പിണറായി സർക്കാർ കമ്മീഷൻ സർക്കാരാണെന്നു തെളിഞ്ഞിരിക്കുകയാണെന്നും കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
എം.വി. ഗോവിന്ദൻ അട ക്കമുള്ളവരുടെ പേരുകളും ഇടപെടലുകളുമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.