വരൂ... ഇന്ദുചൂഡന്റെ പക്ഷികളെ കാണാം
Monday, August 18, 2025 3:08 AM IST
കൊച്ചി: ഇന്ദുചൂഡന് ഫൗണ്ടേഷന് തുടക്കമിടുന്ന വാര്‍ഷിക പക്ഷി ഫോട്ടോ പ്രദര്‍ശനത്തിന്റെ ആദ്യപതിപ്പിന് എറണാകുളം ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് സെന്ററില്‍ ഇന്നു തുടക്കമാകും.
നടൻ മമ്മൂട്ടിയും പ്രശസ്ത ഛായാഗ്രഹകയായ ഡോ. ജെയ്നി കുരിയാക്കോസുമടക്കം 31 പേർ പകർത്തിയ പക്ഷികളുടെ 52 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. കാന്‍വാസില്‍ പ്രിന്റു ചെയ്ത ചിത്രങ്ങളുടെ പ്രദര്‍ശനത്തിൽ വിവിധ കിളിയൊച്ചകളുടെ ഓഡിയോയും അകമ്പടിയാകും.
ഇന്നു രാവിലെ 11ന് ചിത്രകാരനും ക്യൂറേറ്ററുമായ ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്യും.
പ്രദര്‍ശന സമയം രാവിലെ 11 മണി മുതല്‍ വൈകുന്നേരം ഏഴുവരെ. 20നു സമാപിക്കും.