ലൗ ജിഹാദ് ക്രിമിനല്‍ കുറ്റമാക്കണം: ഷോണ്‍ ജോര്‍ജ്
Sunday, August 17, 2025 1:49 AM IST
കൊച്ചി: ലൗ ജിഹാദ് ക്രിമിനല്‍ കുറ്റമാക്കി മാറ്റി നിയമനിര്‍മാണം നടത്തണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോണ്‍ ജോര്‍ജ്.
സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും ലൗ ജിഹാദിന് രാഷ്ട്രീയ പരിരക്ഷ നല്‍കുകയാണെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ ശക്തമായ നിയമനടപടികള്‍ അനിവാര്യമാണെന്നും എറണാകുളം പ്രസ്ക്ലബ്ബില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞു.
കോതമംഗലത്തെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനിടയായ പാനായിക്കുളത്ത് നേരത്തേ സിമി ക്യാമ്പ് ഉള്‍പ്പെടെ നടന്നതാണെന്നു മറക്കരുത്. പെണ്‍കുട്ടിയുടെ ആത്മഹത്യയിലേക്കു നയിച്ച സംഭവത്തില്‍ റമീസിന്റെ കുടുംബമല്ലാതെ പുറത്തുനിന്നുള്ള മറ്റു ചിലരും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചുവെന്നും ഷോണ്‍ ജോർജ് ആരോപിച്ചു.