രാഷ്ട്രദീപിക നോണ്‍ ജേര്‍ണലിസ്റ്റ് യൂണിയന് സംസ്ഥാന സമ്മേളനം ഇന്ന്
Friday, August 15, 2025 12:24 AM IST
കോട്ടയം: രാഷ്ട്രദീപിക നോണ്‍ ജേര്‍ണലിസ്റ്റ് യൂണിയന് സംസ്ഥാന സമ്മേളനം ഇന്ന് കോട്ടയത്ത് നടക്കും. ഹോട്ടല്‍ മാലി ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് പ്രസിഡന്റ് കോര സി. കുന്നുംപുറത്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം മന്തി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ സ്വാതന്ത്ര്യദിന സന്ദേശവും നല്‍കും. ജനറല്‍ സെക്രട്ടറി ജയിസണ്‍ മാത്യു, ട്രഷറര്‍ സിബിച്ചന് ജോസഫ്, വൈസ് പ്രസിഡന്റ് ബേബിച്ചന് തടത്തേല്‍ എന്നിവര്‍ പ്രസംഗിക്കും.
കെഎന്‍ഇഎഫ് സംസ്ഥാന കമ്മിറ്റിയംഗം ബിജു ആര്. സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രിന്‍സ് കെ. മാത്യു നന്ദിയും പറയും. ദീപികയുടെ വിവിധ യൂണിറ്റുകളില്‍ നിന്നായി 70 സമ്മേളന പ്രതിനിധികള്‍ പങ്കെടുക്കും. ദീപികയില്‍നിന്നു വിരമിച്ചവരെ ചടങ്ങില്‍ മന്ത്രി ആദരിക്കും.