ക​​ണ്ണൂ​​ർ: ആ​​റ​​ളം വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​ത്തി​​ൽ ച​​ത്ത കാ​​ട്ടു​​പ​​ന്നി​​ക​​ളു​​ടെ സാ​​മ്പി​​ളു​​ക​​ൾ പ​​രി​​ശോ​​ധി​​ച്ച​​തി​​ൽ ആ​​ഫ്രി​​ക്ക​​ൻ പ​​ന്നി​​പ്പ​​നി​​യും പാ​​സ്ച്ചു​​റെ​​ല്ല​​യും ഇ​​ല്ലെ​​ന്നു പി​​സി​​ആ​​ർ പ​​രി​​ശോ​​ധ​​നാ ഫ​​ലം.

തി​​രു​​വ​​ന​​ന്തപു​​രം പാ​​ലോ​​ട് സ്റ്റേ​​റ്റ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഫോ​​ർ അ​​നി​​മ​​ൽ ഡി​​സീ​​സ​​സി​​ൽ നാ​​ല് സാ​​മ്പി​​ളു​​ക​​ളാ​​ണു പ​​രി​​ശോ​​ധി​​ച്ച​​ത്. എ​​ല്ലാം നെ​​ഗ​​റ്റീ​​വാ​​ണ്. പു​​തി​​യ സാ​​മ്പി​​ളു​​ക​​ൾ ല​​ഭി​​ച്ചാ​​ൽ വി​​ശ​​ദ​​മാ​​യ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തും. പ​​രി​​ശോ​​ധ​​നാ​​ഫ​​ലം നെ​​ഗ​​റ്റീ​​വാ​​യ​​തി​​നാ​​ൽ ജ​​ന​​ങ്ങ​​ളു​​ടെ ആ​​ശ​​ങ്ക​​യൊ​​ഴി​​ഞ്ഞു.


ആ​​റ​​ള​​ത്ത് ജി​​ല്ലാ മൃ​​ഗ​​സം​​ര​​ക്ഷ​​ണ ഓ​​ഫീ​​സ​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സ്ഥ​​ലം സ​​ന്ദ​​ർ​​ശി​​ച്ച് പോ​​സ്റ്റ്മോ​​ർ​​ട്ടം ന​​ട​​ത്തി​​യാ​​ണു സാം​​പി​​ളു​​ക​​ൾ ശേ​​ഖ​​രി​​ച്ച​​ത്. കാ​​ട്ടു​​പ​​ന്നി​​ക​​ളു​​ടെ ശ​​വ​​ശ​​രീ​​രം അ​​ഴു​​കി​​യ നി​​ല​​യി​​ൽ ആ​​യി​​രു​​ന്ന​​തി​​നാ​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി പ​​രി​​ശോ​​ധ​​ന സാ​​ധ്യ​​മ​​ല്ലാ​​യി​​രു​​ന്നു.