ചെറുകഥാമത്സരത്തിനു കൃതികൾ ക്ഷണിച്ചു
Friday, August 15, 2025 12:24 AM IST
തൃശൂർ: സഹൃദയവേദിയും ജോസ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്നുനടത്തുന്ന അഖില കേരള ചെറുകഥാമത്സരത്തിനു കൃതികൾ ക്ഷണിച്ചു.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പ്ലസ് ടു, കോളജ് വിദ്യാർഥികൾ സന്മാർഗമൂല്യത്തിലധിഷ്ഠിതമായ രചനകൾ (എ ഫോർ പേപ്പറിൽ പത്തു പേജിൽ കവിയാതെ) സ്ഥാപനാധികാരികളുടെ സാക്ഷ്യപത്രത്തോടൊപ്പം സെപ്റ്റംബർ 30നുമുന്പ് ബേബി മൂക്കൻ, സെക്രട്ടറി, സഹൃദയവേദി, പിബി നന്പർ 531, തൃശൂർ- 20 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോണ്: 9447350932. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനം നൽകും.