കൊ​​​ച്ചി: കേ​​​ര​​​ള​​​തീ​​​ര​​​ത്തു​​​ണ്ടാ​​​യ ക​​​പ്പ​​​ല്‍ അ​​​പ​​​ക​​​ട​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ര്‍ന്ന് മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​ശി​​​ച്ച​​​തു സം​​​ബ​​​ന്ധി​​​ച്ച് കേ​​​ര​​​ള കോ​​​സ്റ്റ​​​ല്‍ പോ​​​ലീ​​​സി​​​നു ല​​​ഭി​​​ച്ച​​​ത് 80 പ​​​രാ​​​തി​​​ക​​​ള്‍.

ക​​​ഴി​​​ഞ്ഞ മേ​​​യ് 25നാ​​​ണ് തോ​​​ട്ട​​​പ്പി​​​ള്ളി സ്പി​​​ല്‍വേ​​​യി​​​ല്‍നി​​​ന്ന് 14.3 നോ​​​ട്ടി​​​ക്ക​​​ല്‍ മൈ​​​ല്‍ അ​​​ക​​​ലെ മെ​​​ഡി​​​റ്റ​​​റേ​​​നി​​​യ​​​ന്‍ ഷി​​​പ്പിം​​​ഗ് ക​​​ന്പ​​​നി​​​യു​​​ടെ എം​​​എ​​​സ്‌​​​സി എ​​​ല്‍സ 3 എ​​​ന്ന ച​​​ര​​​ക്കു​​​ക​​​പ്പ​​​ല്‍ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍പ്പെ​​​ട്ട​​​ത്. മു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന ക​​​പ്പ​​​ലി​​​ല്‍നി​​​ന്നു​​​ള്ള ക​​​ണ്ടെ​​​യ്‌​​​ന​​​റു​​​ക​​​ളും ച​​​ര​​​ക്കു​​​ക​​​ളും വെ​​​ള്ള​​​ത്തി​​​ല്‍ ഒ​​​ഴു​​​കി​​​ന​​​ട​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി.

പി​​​ന്നീ​​​ട് ജൂ​​​ണ്‍ ഒ​​​മ്പ​​​തി​​​ന് ബേ​​​പ്പൂ​​​രി​​​ല്‍നി​​​ന്നു 40 നോ​​​ട്ടി​​​ക്ക​​​ല്‍ മൈ​​​ല്‍ അ​​​ക​​​ലെ വാ​​​ന്‍ഹാ​​​യ് 503 എ​​​ന്ന ച​​​ര​​​ക്കു​​​ക​​​പ്പ​​​ലി​​​ന് തീ​​​പി​​​ടി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി. ഈ ​​​ക​​​പ്പ​​​ലി​​​ല്‍നി​​​ന്നു സ്‌​​​ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ളും വാ​​​ത​​​ക​​​ങ്ങ​​​ളു​​​മ​​​ട​​​ങ്ങി​​​യ 140ല​​​ധി​​​കം ക​​​ണ്ടെ​​​യ്‌​​​ന​​​റു​​​ക​​​ള്‍ ക​​​ട​​​ലി​​​ല്‍ പ​​​തി​​​ച്ചി​​​രു​​​ന്നു.

ഇ​​​തി​​​ന്‍റെ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ളാ​​​ണു മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ഇ​​​പ്പോ​​​ള്‍ ബാ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ക​​​പ്പ​​​ലി​​​ല്‍നി​​​ന്ന് ഒ​​​ഴു​​​കി​​​വ​​​ന്ന ക​​​ണ്ടെ​​​യ്‌​​​ന​​​ര്‍ ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള സാ​​​ധ​​​ന സാ​​​മ​​​ഗ്രി​​​ക​​​ളി​​​ലും അ​​​വ​​​ശി​​​ഷ്‌​​​ട​​​ങ്ങ​​​ളി​​​ലും കു​​​രു​​​ങ്ങി ല​​​ക്ഷ​​​ങ്ങ​​​ള്‍ വി​​​ല​​​വ​​​രു​​​ന്ന വ​​​ല​​​ക​​​ള്‍ കീ​​​റി ന​​​ശി​​​ക്കു​​​ന്ന​​​ത് പ​​​തി​​​വാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. മു​​​ന​​​മ്പം മു​​​ത​​​ല്‍ ആ​​​ല​​​പ്പു​​​ഴ വ​​​രെ 12 നോ​​​ട്ടി​​​ക്ക​​​ല്‍ മൈ​​​ല്‍ മു​​​ത​​​ല്‍ തീ​​​ര​​​ക്ക​​​ട​​​ല്‍ വ​​​രെ വ​​​ല​​​യി​​​ട്ടാ​​​ല്‍ വ​​​ല​​​ക​​​ള്‍ ഉ​​​ട​​​ക്കി​​​പ്പി​​​ടി​​​ച്ച് കീ​​​റി​​​പ്പ​​​റി​​​ഞ്ഞു​​​പോ​​​കു​​​ക​​​യാ​​​ണെ​​​ന്നാ​​​ണു മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ പ​​​റ​​​യു​​​ന്ന​​​ത്.


ക​​​ട​​​ലി​​​ല്‍ ഉ​​​ട​​​ക്കു​​​ക​​​ള്‍ ഉ​​​ണ്ടെ​​​ങ്കി​​​ല്‍ ജി​​​പി​​​എ​​​സ് സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ മു​​​ന്‍കൂ​​​ട്ടി അ​​​റി​​​ഞ്ഞ് ഈ ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ള്‍ ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​ണു മ​​​ത്സ്യ​​​ബ​​​ന്ധ​​​നം ന​​​ട​​​ത്താ​​​റു​​​ള്ള​​​ത്. എ​​​ന്നാ​​​ല്‍ ക​​​പ്പ​​​ല്‍ അ​​​പ​​​ക​​​ട​​​ത്തി​​​നു​​​ശേ​​​ഷം എ​​​വി​​​ടെ​​​യൊ​​​ക്കെ ക​​​ണ്ടെ​​​യ്‌​​​ന​​​റു​​​ക​​​ള്‍ താ​​​ഴ്ന്നു​​​കി​​​ട​​​പ്പു​​​ണ്ടെ​​​ന്നു നി​​​ശ്ച​​​യ​​​മി​​​ല്ലെ​​​ന്ന് മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ പ​​​റ​​​യു​​​ന്നു. ക​​​പ്പ​​​ല്‍ അ​​​പ​​​ക​​​ടം ന​​​ട​​​ന്ന സ്ഥ​​​ല​​​ത്തു​​​നി​​​ന്ന് 20 നോ​​​ട്ടി​​​ക്ക​​​ല്‍ മൈ​​​ല്‍ അ​​​ക​​​ലെ മാ​​​ത്രം വ​​​രെ​​​യാ​​​ണു മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​ന് നി​​​ല​​​വി​​​ല്‍ വി​​​ല​​​ക്കേ​​​ര്‍പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ളൂ.