പ​​​ഴ​​​യ​​​ങ്ങാ​​​ടി(കണ്ണൂർ): കു​​​വൈ​​​റ്റി​​​ൽ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​മു​​​ണ്ടാ​​​യ മ​​​ദ്യ​​​ദു​​​ര​​​ന്ത​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രി​​​ൽ ക​​​ണ്ണൂ​​​ർ ഇ​​​രി​​​ണാ​​​വ് സ്വ​​​ദേ​​​ശി​​​യും. പൊ​​​ങ്കാ​​​ര​​​ൻ സ​​​ച്ചി​​​നാ​​​ണു (31) മ​​​രി​​​ച്ച​​​ത്.

ഇ​​​രി​​​ണാ​​​വ് സി​​​ആ​​​ർ​​​സി​​ക്കു ​സ​​​മീ​​​പ​​​ത്തെ പൊ​​​ങ്കാ​​​ര​​​ൻ മോ​​​ഹ​​​ന​​​ൻ-​​​ഗി​​​രി​​​ജ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്. ഭാ​​​ര്യ: സി​​​ധി​​​ന (ഹു​​​സ്ന ഡ്രൈ​​​വിം​​​ഗ് സ്കൂ​​​ൾ). മ​​​ക​​​ൾ: സി​​​യ (വി​​​ദ്യാ​​​ർ​​​ഥി, ഇ​​​രി​​​ണാ​​​വ് ഹി​​​ന്ദു എ​​​എ​​​ൽ​​​പി സ്കൂ​​​ൾ). മൃ​​​ത​​​ദേ​​​ഹം കു​​​വൈ​​​റ്റി​​​ലെ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു​​ശേ​​​ഷം നാ​​​ട്ടി​​​ൽ എ​​​ത്തി​​​ക്കും.


ഇതിനിടെ, വി​​​​ഷ​​​​മ​​​​ദ്യം ക​​​​ഴി​​​​ച്ചു മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 13 ആ​​​​യി ഉയർന്നു. 63 പേ​​​​ർ ചി​​​​കി​​​​ത്സ​​​​യി​​​​ലുണ്ട്. ഇവരിൽ 21 പേ​​​​രു​​​​ടെ കാ​​​​ഴ്ച പൂ​​​​ര്‍​ണ​​​​മാ​​​​യോ ഭാ​​​​ഗി​​​​ക​​​​മാ​​​​യോ ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ട്ട​​​​താ​​​​യും കു​​​​വൈ​​​​റ്റ് ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ വാ​​​​ര്‍​ത്താ​​​​ക്കു​​​​റി​​​​പ്പി​​​​ല്‍ അറിയിച്ചു.