എൻഐഎ അന്വേഷിക്കണമെന്ന് വിദ്യാർഥിനിയുടെ അമ്മ
Wednesday, August 13, 2025 1:50 AM IST
കോതമംഗലം: ടിടിഐ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് എൻഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അമ്മ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്തയച്ചു.
തന്റെ മകളുടേതു നിർബന്ധിത മതപരിവർത്തന ശ്രമത്തെത്തുടർന്നുണ്ടായ ആത്മഹത്യയാണ്. ദുർബല വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിട്ടുള്ളത്.
വിവാഹം ചെയ്യണമെങ്കിൽ മതം മാറണം, മതം മാറിയശേഷം പ്രതിയുടെ കുടുംബവീട്ടിൽ താമസിക്കണം തുടങ്ങിയ വ്യവസ്ഥകൾ മകളുടെമേൽ നിർബന്ധിതമായി അടിച്ചേൽപ്പിക്കുകയും മതം മാറ്റാനായി റമീസിന്റെ പാനായിക്കുളത്തെ വീട്ടിലെ മുറിയിൽ പൂട്ടിയിടുകയും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും ചെയ്തതായി ആത്മഹത്യാക്കുറിപ്പിൽ ഉണ്ടെന്ന് കത്തിൽ പറയുന്നു.