രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്
Wednesday, August 13, 2025 1:50 AM IST
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.
വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ ചെറിയ തോതിലുള്ള മഴയ്ക്കും സാധ്യതയുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.