കാട്ടുപന്നിയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്കു പരിക്ക്
Tuesday, August 12, 2025 3:02 AM IST
ഏന്തയാർ ഈസ്റ്റ്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്കു പരിക്കേറ്റു. കനകപുരം മനയ്ക്കൽ ജോസിനെയാണ് കാട്ടുപന്നി ആക്രമിച്ചത്.
കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം. ജോസും സുഹൃത്തും ചേർന്ന് സ്വകാര്യ തോട്ടത്തിൽ ടാപ്പിംഗ് കഴിഞ്ഞ് റബർ കറയെടുക്കുന്നതിനിടെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.
പാഞ്ഞടുത്ത കാട്ടുപന്നി ജോസിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ജോസിന്റെ കൈയ്ക്കും വയറിനും സാരമായി പരിക്കേറ്റു. ഓടി മാറിയതിനാൽ സുഹൃത്ത് ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടു.
പിന്നീട് മുണ്ടക്കയത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കനകപുരം കൊക്കയാർ മേഖലയിൽ കാട്ടുപന്നി ശല്യം അതി രൂക്ഷമാണ്. പ്രദേശത്ത് മുന്പും സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്.