മുഹമ്മദ് ഫൈസലിനെതിരായ കേസ് റദ്ദാക്കി
Tuesday, August 12, 2025 3:02 AM IST
കൊച്ചി: ട്യൂണ കയറ്റുമതിയുമായി ബന്ധപ്പെട്ടു ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിനെതിരേ ഇഡി രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.
കൊളംബോ ആസ്ഥാനമായുള്ള കമ്പനിയുമായി ഒത്തുകളിച്ച് മത്സ്യത്തൊഴിലാളികളെ ചതിച്ച് മുഹമ്മദ് ഫൈസലും ബന്ധു അബ്ദുള്‍ റാസിക്കും ചേര്‍ന്ന് ട്യൂണ കയറ്റുമതി നടത്തിയെന്നായിരുന്നു കേസ്.
ലക്ഷദ്വീപ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (എല്‍സിഎംഎഫ്) ചില ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ടെന്‍ഡറും മറ്റു നടപടിക്രമങ്ങളും പാലിക്കാതെ ശ്രീലങ്കന്‍ കമ്പനിയായ എസ്ആര്‍ടി ജനറല്‍ മര്‍ച്ചന്റ്സ് ട്യൂണ കയറ്റുമതി ചെയ്തുവെന്നും ഫെഡറേഷന് നഷ്ടമുണ്ടാക്കിയെന്നുമായിരുന്നു ആരോപണം.