കാണാം, കേരളചരിത്രം കാര്ട്ടൂണുകൾ
Monday, August 11, 2025 6:44 AM IST
കൊച്ചി: ഹൈക്കോടതിയിലെ കേരള അഭിഭാഷക സാഹിത്യവേദി (കസവ്) കേരള കാര്‍ട്ടൂണ്‍ അക്കാഡമിയുടെ സഹകരണത്തോടെ കേരളചരിത്രം വിളിച്ചോതുന്ന കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു.
ഇന്നുമുതല്‍ 14 വരെ ഹൈക്കോടതി സമുച്ചയത്തില്‍ നടക്കുന്ന പ്രദര്‍ശനം രാവിലെ പത്തിന് ജസ്റ്റീസ് രാജ വിജയരാഘവന് ഉദ്ഘാടനം ചെയ്യും. 14ന് ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന സമാപനസമ്മേളനത്തിൽ കേരള കാര്‍ട്ടൂണ്‍ അക്കാഡമി ചെയര്‍പേഴ്സണ്‍ സുധീര്‍ നാഥ് മുഖ്യാതിഥിയായിരിക്കും.
മലയാളത്തിലെ ആദ്യകാല കാര്ട്ടൂണുകള് മുതല്‍ സമകാലീന രാഷ്ട്രീയ സംഭവങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്ന 150 കാര്‍ട്ടൂണുകളാണു പ്രദര്‍ശിപ്പിക്കുക. കേരളം ഭരിച്ച മുഖ്യമന്ത്രിമാരുടെ കാരിക്കേച്ചറുകളും അവരുടെ കാലഘട്ടത്തിലെ പ്രധാന സംഭവങ്ങളും അടിസ്ഥാനപ്പെടുത്തി പ്രമുഖർ വരച്ച കാർട്ടൂണുകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.കേരള കാര്‍ട്ടൂണ്‍ അക്കാഡമി മുന്‍ ചെയര്മാന് അഡ്വ. എം.എം. മോനായിയാണു പ്രദര്‍ശനം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്.