പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ച മുംബൈ സ്വദേശി പിടിയിൽ
Sunday, August 10, 2025 2:16 AM IST
കാസർഗോഡ്: സെലിബ്രിറ്റി ആരാധകർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വിരോധം തോന്നിയ യുവാവിന്റെ പ്രായപൂർത്തിയാകാത്ത സഹോദരിയുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീലചിത്രമാക്കി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച മുംബൈ സ്വദേശിയായ യുവാവ് കാസർഗോഡ് സൈബർ പോലീസിന്റെ പിടിയിലായി.
ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും നിര്‍മിച്ച വ്യാജ അക്കൗണ്ടുകൾ വഴി അശ്ലീലചിത്രം പ്രചരിപ്പിച്ച അംജദ് ഇസ്ലാമിനെ (19) യാണ് പോലീസ് മുംബൈയിലെത്തി പിടികൂടിയത്.
ജൂലൈ 17 ന് കാസർഗോഡ് സൈബർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെത്തുടർന്ന് പോക്സോ, ഐടി ആക്ടുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.