മതേതരത്വത്തിനു നേരേയുള്ള വെല്ലുവിളി: മോന്‍സ്
Saturday, August 9, 2025 2:30 AM IST
കുറവിലങ്ങാട്: ഒഡീഷ സംസ്ഥാനത്തെ ജലേശ്വറിലെ ഇടവക വികാരി ഫാ. ലിജോ നിരപ്പേലും ബാലസോര്‍ രൂപതയിലെ ജോഡ ഇടവകയിലെ ഫാ. വി. ജോജോയും കന്യാസ്ത്രീകളും ആക്രമണത്തിന് ഇരയായ സംഭവത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ പ്രതിഷേധിച്ചു.
ഈ സംഭവം രാജ്യത്തിന്റെ മതേതരത്വത്തിനു നേരേയുള്ള വെല്ലുവിളിയാണ്. നിര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.
ഫാ. ലിജോ നിരപ്പേലിന്റെ കുറവിലങ്ങാടുള്ള വസതിയില്‍ മോന്‍സ് ജോസഫ് എംഎല്‍എ, കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ചാണ്ടി ഉമ്മന്‍ എംഎല്‍എ എന്നിവര്‍ സന്ദര്‍ശിച്ചു. ഫാ. ലിജോയുമായി മോന്‍സ് ജോസഫ് എംഎല്‍എ ഫോണില്‍ സംസാരിക്കുകയും ചെയ്തു.