പ്രധാനമന്ത്രിക്ക് ഓണക്കോടി തയാറാക്കിയത് കണ്ണൂരിൽ
Saturday, August 9, 2025 2:02 AM IST
കണ്ണൂർ: പ്രധാനമന്ത്രിയുടെ ഓണക്കോടി ഇത്തവണയും കണ്ണൂരിൽ നിന്ന്. തുടർച്ചയായ മൂന്നാം വർഷമാണ് മേലെ ചൊവ്വയിലെ ലോക്നാഥ് വീവേഴ്സ് പ്രധാനമന്ത്രിയുടെ ഓണക്കോടി തയാറാക്കുന്നത്.
പ്രധാനമന്ത്രിക്കു മൂന്ന് സെറ്റും ഏഴു കേന്ദ്ര മന്ത്രിമാർക്കായി ഏഴു സെറ്റുമാണ് വീവഴ്സിലെ സഹജ നെയ്തെടുത്തത്. ഏതാനും ദിവസമായി തുടങ്ങിയ പണി ഇന്നലെ പൂർത്തിയാക്കി അയച്ചു.
എളയാവൂർ വളന്നൂരിലാണ് കെ.വി. സഹജ താമസിക്കുന്നത്. 20 വർഷമായി നെയ്ത്ത് തൊഴിലാളി ആണ്. ലോകനാഥ് വീവേഴ്സിൽ തുടർച്ചയായി 15 വർഷമായി ജോലി ചെയ്യുന്നു. ഈ സ്ഥാപനത്തിന്റെ ഡയറക്ടർ കൂടിയാണ് ഇവർ.
ബിജെപി കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പ്രസിഡന്റ് കെ. കെ. വിനോദ് കുമാർ, ദേശീയ സമിതി അംഗം സി. രഘുനാഥ്, നേതാക്കളായ അർച്ചന വണ്ടിച്ചാൽ, ടി. കൃഷ്ണപ്രഭ, ബിനിൽ കണ്ണൂർ, ജിജു വിജയൻ, കെ.ജി. ബാബു, കെ. ദിനേശൻ എന്നിവരടങ്ങുന്ന സംഘം ഇന്നലെ ലോക്നാഥ് വീവേഴ്സിലെത്തി സഹജയെ അനുമോദിച്ചു.