സനല്‍ ഇടമറുകിനെതിരായ വീസ തട്ടിപ്പുകേസ് മരവിപ്പിച്ചു
Saturday, August 9, 2025 2:02 AM IST
കൊച്ചി: യുക്തിവാദി പ്രവര്ത്തകന് സനല്‍ ഇടമറുകിനെതിരേയുള്ള വീസ തട്ടിപ്പുകേസില്‍ ആലപ്പുഴ സിജെഎം കോടതിയുടെ തുടര്‍നടപടികളും വാറണ്ടും ഹൈക്കോടതി മരവിപ്പിച്ചു.
ആലപ്പുഴ സ്വദേശി പ്രമീളദേവി നല്കിയ പരാതിയിന്മേലുള്ള കേസില്‍ ഇന്റര്‍പോള്‍ ഇറക്കിയ റെഡ് കോര്‍ണര്‍ നോട്ടീസിനെത്തുടര്‍ന്ന് സനല്‍ പോളണ്ടില്‍ അറസ്റ്റിലായിരുന്നു.
പരാതിയില്‍ പറയുന്ന തുക കെട്ടിവയ്ക്കാന്‍ തയാറാണെന്നു ഹര്ജിക്കാരന് അറിയിച്ചതു പരിഗണിച്ച ജസ്റ്റീസ് വി.ജി. അരുണ്‍ 15.25 ലക്ഷം രൂപ സിജെഎം കോടതിയില്‍ കെട്ടിവയ്ക്കണമെന്ന നിബന്ധനയോടെയാണു കേസും നടപടികളും മരവിപ്പിച്ചത്.
2012 മുതല്‍ ഫിന്‍ലന്‍ഡില്‍ താമസിക്കുന്ന സനല്‍ അവിടുത്തെ വീസ വാഗ്ദാനം ചെയ്തു 15 ലക്ഷം രൂപ കൈപ്പറ്റിയശേഷം വാക്ക് പാലിക്കുകയോ തുക തിരികെ നല്‍കുകയോ ചെയ്തില്ലെന്നാരോപിച്ച് 2018ലാണു പ്രമീളാദേവി ആലപ്പുഴ നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയത്.