ഡിവിഷന് ബെഞ്ചും അപ്പീല്‍ തള്ളി; ഈസ്റ്റ് എളേരി പഞ്ചായത്തംഗങ്ങളുടെ അയോഗ്യത ശരിവച്ചു
Saturday, August 9, 2025 2:02 AM IST
ചിറ്റാരിക്കാല്‍(കാസർഗോഡ്): ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരണസമിതിയിലെ നാല് അംഗങ്ങളെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കിയ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി ഹൈക്കോടതി ഡിവിഷന് ബെഞ്ചും ശരിവച്ചു.
തെരഞ്ഞെടുപ്പു കമ്മീഷന് നടപടി ചോദ്യം ചെയ്ത് അയോഗ്യരാക്കപ്പെട്ട അംഗങ്ങൾ സമർപ്പിച്ച റിട്ട് ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തേ തള്ളിയിരുന്നു. ഇതിനെതിരേ നൽകിയ അപ്പീലാണു ചീഫ് ജസ്റ്റീസ് മധുകർ ജംദാർ, ജസ്റ്റീസ് ബാലകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
പഞ്ചായത്തംഗങ്ങളായിരുന്ന ജിജി തോമസ് തച്ചാർകുടി, ഡെറ്റി ഫ്രാൻസിസ്, വിനീത് ജോസഫ് തെങ്ങുംപള്ളി, ജിജി പുതിയപറമ്പിൽ എന്നിവരെയാണു തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയത്.