ജ്യോതിഷ വിവാദം നിഷേധിച്ച് എം.വി. ഗോവിന്ദൻ
Saturday, August 9, 2025 2:02 AM IST
കണ്ണൂർ: സിപിഎമ്മിലെ ജ്യോതിഷ വിവാദം നിഷേധിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംസ്ഥാന സമിതിയിൽ അത്തരം ഒരു വിമർശനവും ഉണ്ടായിട്ടില്ലെന്ന് ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
മാധ്യമങ്ങൾ ഓരോ കാര്യങ്ങൾ ഉണ്ടാക്കുകയാണ്. അതിനോടെല്ലാം പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.