കെഎസ്ഇബിയിലെ ഡിഎ, ഡിആര്‍ കുടിശിക നല്കാന് ഉത്തരവ്
Saturday, August 9, 2025 2:02 AM IST
കൊച്ചി: കെഎസ്ഇബിയിലെ ഡിഎ, ഡിആര്‍ കുടിശിക ഈ മാസം മുതല്‍ നല്കാന് ഹൈക്കോടതി ഉത്തരവ്.
ആനുകൂല്യങ്ങള്‍ അനുവദിക്കാത്തതു ത്രികക്ഷി കരാറിനും വ്യവസായ തര്ക്കനിയമ പ്രകാരമുള്ള ദീര്‍ഘകാല കരാറുകള്‍ക്കും വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കെഎസ്ഇബി പെന്‍ഷനേഴ്സ് കൂട്ടായ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് ടി.ആര്. രവിയുടെ ഇടക്കാല ഉത്തരവ്.
തുക ഒന്നിച്ചോ തവണകളായോ നല്‍കാമെന്നും ഉത്തരവില്‍ പറയുന്നു. 31 മാസത്തെ കുടിശിക പത്തു തവണകളായി നല്‍കുമെന്ന ഉത്തരവ് ഉടന്‍ നടപ്പിലാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ഇടക്കാലാവശ്യം.
കെഎസ്ഇബി തുക അനുവദിച്ചിട്ടും സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.