ദര്‍ശന സാംസ്കാരിക കേന്ദ്രം കോട്ടയത്തിന്റെ സ്പന്ദനം: ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്
Saturday, August 9, 2025 2:28 AM IST
കോട്ടയം: ദര്‍ശന സാംസ്കാരിക കേന്ദ്രം അക്ഷരനഗരിയുടെ സ്പന്ദനമാണെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്. ദര്‍ശന സാംസ്കാരിക കേന്ദ്രത്തിന്റെ റൂബി ജൂബിലി സമ്മേളനം കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. 40 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ദര്‍ശന, കല-സാംസ്കാരിക രംഗത്തെ നിരവധി പേരെയാണു പ്രോത്സഹിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ദര്‍ശന സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ചിരിക്കുന്ന സാഹിത്യോത്സവങ്ങള്‍, സംവാദങ്ങള്‍, ചലച്ചിത്ര മേളകള്‍, സംഗീതപരിപാടികള്‍, നാടകോത്സവങ്ങള്‍, പുസ്തകമേള തുടങ്ങിയ പരിപാടികള്‍ സമൂഹത്തില്‍ വലിയ സ്വാധീനം ചെലത്തുന്നവയാണ്. വിശുദ്ധ ചാവറയച്ചന് കാണിച്ചുതന്ന പാതയിലുടെയാണ് ദര്‍ശന സാംസ്കാരിക കേന്ദ്രവും മുന്നോട്ടു പോകുന്നതെന്നും ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന് പറഞ്ഞു.
കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ ജോസ് പുളിക്കലിനും ഗോവ മുന്ഗവര്ണര് പി.എസ്. ശ്രീധരന് പിള്ളയ്ക്കും സമ്മേളനത്തില്‍ ചാവറ എക്സലന്‍സ് പുരസ്കാരങ്ങള്‍ ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന് സമ്മാനിച്ചു.
കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത്, പ്രസ് ക്ലബ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ തേക്കിന്‍കാട് ജോസഫ്, ബിസിഎം കോളജ് എന്നിവര്‍ക്ക് പ്രത്യേക ചാവറ അവാര്‍ഡുകള്‍ നല്കി ആദരിച്ചു.
ബിസിഎം കോളജിനുവേണ്ടി ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര, വൈസ്പ്രിന്‍സിപ്പല്‍ അന്നു തോമസ് എന്നിവരാണു പുരസ്കാരം ഏറ്റുവാങ്ങിയത്.
സിഎംഐ സെന്റ് ജോസഫ്സ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ റവ.ഡോ. എബ്രഹാം വെട്ടിയാങ്കല്‍ ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണനു മെമന്റോ സമ്മാനിച്ചു.
ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ഗോവ മുന്ഗവര്ണര് പി.എസ്. ശ്രീധരന് പിള്ള, ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എംഎല്‍എ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ചാണ്ടി ഉമ്മന്‍ എംഎല്‍എ, സിഎംഐ പ്രൊവിന്‍ഷ്യല്‍ റവ.ഡോ. എബ്രഹാം വെട്ടിയാങ്കല്‍, ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍, മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.