“അവർ കരുതിക്കൂട്ടി കാത്തിരുന്നാണ് പിടികൂടി മർദിച്ചത്” ; വേദനയോടെ നിരപ്പേൽ കുടുംബം
Saturday, August 9, 2025 2:30 AM IST
കുറവിലങ്ങാട്: അവർ കരുതിക്കൂട്ടി കാത്തിരിക്കുകയായിരുന്നു. കാത്തിരുന്ന് വാഹനം തടഞ്ഞ് പിടിച്ചിറക്കി മർദിക്കുകയായിരുന്നു.
തോട്ടുവ ജയ്ഗിരി നിരപ്പേൽ ജോർജിന്റെ വാക്കുകളിൽ ഭീതിയും വേദനയും. ഒഡീഷയിൽ ബജ്രംഗ്ദൾ പ്രവർത്തകരുടെ അക്രമത്തിനിരയായ ഫാ. ലിജോയുടെ പിതാവ് ജോർജിന്റെ വാക്കുകൾ രാജ്യത്തിനകത്തും പുറത്തുമുള്ള മിഷനറിമാരുടെ കുടുംബങ്ങളുടെ ഭീതിയാണ് പ്രകടമാക്കുന്നത്.
വിശേഷങ്ങൾ തിരക്കി വീട്ടിൽ വരുന്നവരോടൊക്കെ പ്രാർഥനാ സഹായവും അഭ്യർഥിക്കുകയാണ് ഫാ. ലിജോയുടെ മാതാപിതാക്കളും സഹോദരങ്ങളും കുടുംബാംഗങ്ങളും.