പ്രതികരിച്ച് മുഖ്യമന്ത്രി
Saturday, August 9, 2025 2:28 AM IST
തിരുവനന്തപുരം: ഒഡീഷയിലെ മലയാളി പുരോഹിതർക്കു നേരെ നടന്ന ആക്രമണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ബജ്രംഗ്ദൾ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ രാജ്യത്ത് ക്രൈസ്തവ സമൂഹത്തിനെതിരേ നടന്നുകൊണ്ടിരിക്കുന്ന വർഗീയ വേട്ടയാടലിന്റെ പ്രതിഫലനമാണെന്നും ജനാധിപത്യ ശക്തികൾ ഇതിനെ ചെറുക്കാൻ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി എക്സിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കി.