ഫാ. ലിജോയുടെ കുടുംബാംഗങ്ങളെ പാലാ രൂപതാധികൃതർ സന്ദർശിച്ചു
Saturday, August 9, 2025 2:28 AM IST
കുറവിലങ്ങാട്: മനുഷ്യരുടെ ജീവിതനിലവാരമുയർത്തുകയാണ് സീറോമലബാർ സഭ പ്രേഷിതരംഗങ്ങളിൽ ചെയ്യുന്നതെന്ന് പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ പറഞ്ഞു.
ഒഡീഷയിൽ അക്രമത്തിന് ഇരയായ ഫാ. ലിജോ നിരപ്പേലിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യവികാരി ജനറാൾ.
സാമൂഹികപ്രവർത്തനങ്ങളിലൂടെ ക്രൈസ്തവ സാക്ഷ്യം സമ്മാനിക്കുന്നവർ അക്രമിക്കപ്പെടുമ്പോൾ സർക്കാർ സംവിധാന നിസംഗത പാലിക്കുന്നത് വേദനാജനകമാണെന്നും റവ.ഡോ. ജോസഫ് തടത്തിൽ പറഞ്ഞു.
പാലാ രൂപത ചാൻസലർ റവ.ഡോ. ജോസഫ് കുറ്റിയാങ്കൽ, ജയ്ഗിരി ക്രിസ്തുരാജ പള്ളി വികാരി ഫാ. തോമസ് മലയിൽപുത്തൻപുര എന്നിവരും മുഖ്യവികാരി ജനറാളിനൊപ്പമെത്തിയിരുന്നു.