ഭിന്നശേഷിക്കാരായ യുവാക്കൾക്കായി ലീഡ് പദ്ധതി
Saturday, August 9, 2025 2:02 AM IST
കൊച്ചി: സെന്റർ ഫോർ ലൈഫ് സ്കിൽസിന്റെ (സിഎൽഎസ്എൽ) നേതൃത്വത്തിൽ 18നും 35നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ യുവാക്കൾക്കായി ലൈവ്ലിഹുഡ് എംപവർമെന്റ് ആക്ഷൻ ഫോർ ദ ഡിഫറന്റ്ലി ഏബിൾഡ് (ലീഡ്) പദ്ധതി നടപ്പാക്കുമെന്ന് ചെയർമാനും നടനുമായ ദേവൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
പദ്ധതിയുടെ നടത്തിപ്പിനായി ഇന്ത്യയിൽ ഭിന്നശേഷിക്കാർക്കുവേണ്ടി പ്രവർത്തിക്കുന്ന അസോസിയേഷൻസ് ഫോർ ഡിഫ്റന്റ്ലി ഏബിൾഡ്(എപിഡി), ട്രസ്റ്റ് ഫോർ റീട്ടെയിൽ ആൻഡ് റീട്ടെയിൽ അസോസിയേഷൻ (ടിആർആർഎഐഎൻ) തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ 3000 യുവാക്കൾക്ക് 2025-26 കാലയളവിൽ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കും.
വിശദവിവരങ്ങൾക്കും സൗജന്യ പ്രവേശനത്തിനും 7356602396,9446447986 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.