നാഷണല്‍ ഹെല്‍ത്ത് മിഷന് എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാന സമ്മേളനത്തിന് തുടക്കം
Saturday, August 9, 2025 2:02 AM IST
കണ്ണൂര്‍: നാഷണല്‍ ഹെല്‍ത്ത് മിഷന് എംപ്ലോയീസ് ഫെഡറേഷന് (സിഐടിയു) സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി കണ്ണൂരിൽ നടക്കും.
കണ്ണൂർ ജവഹര്‍ ഓഡിറ്റോറിയത്തിൽ ഇന്നുച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന സെമിനാര്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യുമെന്ന് സിഐടിയു ജില്ലാ സെക്രട്ടറി കെ. അശോകന് പത്രസമ്മേളനത്തിൽ അറിയിച്ചു.
കെഎംഎസ്ആര്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. സന്തോഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രതിനിധി സമ്മേളനം പത്തിനു രാവിലെ 10ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും