നാലാം ക്ലാസുകാരിക്ക് മർദനമേറ്റ സംഭവം; രണ്ടാനമ്മയും പിതാവും അറസ്റ്റിൽ
Saturday, August 9, 2025 4:47 AM IST
ചാരുംമൂട്: നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിക്കുകയും മാനസികമായിപീഡിപ്പിക്കുകയും ചെയ്ത കേസിൽ പിതാവും രണ്ടാനമ്മയും പോലീസ് പിടിയിലായി. ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണം തടത്തിൽ അൻസർ രണ്ടാം ഭാര്യ ഷെഫീന എന്നിവരെയാണ് ഇന്നലെ സന്ധ്യയോടെ പോലീസ് അറസ്റ്റ് ചെയ്തത് .
ഒളിവിൽ പോയ അൻസറിനെ പത്തനംതിട്ട കടമാംകുളത്തു നിന്നും ഷെഫീനയെ കൊല്ലം ചക്കുവള്ളിയിൽനിന്നുമാണ് പിടി കൂടിയത്.ചെങ്ങന്നൂർ ഡി. വൈ.എസ്.പി. എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പോലീസ് സംഘമാണ് ഇവരെ പിടി കൂടിയത്. രണ്ടാനമ്മയും പിതാവും ചേർന്ന്കുട്ടിയെ ക്രൂരമായി മർദിച്ചതായി സ്കൂളിലെ അധ്യാപകരാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത് .
വിദ്യാർഥിനിയുടെയും സ്കൂൾ അധികൃതരുടെയും മുത്തശിയുടെയും മൊഴിയിൽ നൂറനാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു .