ക്രൈസ്തവ വേട്ടയ്ക്ക് ബിജെപി സർക്കാരുകളുടെ ഒത്താശ: സണ്ണി ജോസഫ്
Saturday, August 9, 2025 2:02 AM IST
തിരുവനന്തപുരം: ഒഡീഷയിൽ മലയാളികളായ വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരേ ബജ്ര്ഗ്ദൾ പ്രവർത്തകർ നടത്തിയ അക്രമം പ്രതിഷേധാർഹമാണെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
അക്രമികൾ വൈദികരെയും കന്യാസ്ത്രീകളെയും കൈയേറ്റം ചെയ്യുന്പോൾ പോലീസ് കൈയുംകെട്ടി നിൽക്കുന്നു. ക്രൈസ്തവർക്കെതിരായ ആക്രമണം ബോധപൂർവമാണ്. ഛത്തീസ്ഗഡിലും രാജസ്ഥാനിലും ഉൾപ്പെടെ ഉത്തരേന്ത്യയിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഒഡീഷയിൽ വൈദികരും കന്യാസ്ത്രീകളും നേരിട്ട അതിക്രമം.
ഇത്തരം സംഭവങ്ങൾ തടയുന്നതിനും ആവർത്തിക്കാതിരിക്കാനും യഥാർഥ കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതിനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ബിജെപിയുടെ രാഷ്ട്രീയ താത്പര്യത്തിന് വഴങ്ങി നടപടിയെടുക്കുന്നില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ആക്രമിച്ച ബജ്ര്ഗ്ദൾ പ്രവർത്തകർ ഇപ്പോഴും ഭരണകൂടത്തിന്റെ സംരക്ഷണത്തിൽ സ്വതന്ത്രരായി കഴിയുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.