ഫ്രാന്‍സിസ് ജോര്‍ജ് എംപി പ്രതിഷേധം രേഖപ്പെടുത്തി
Saturday, August 9, 2025 2:28 AM IST
കോട്ടയം: ഒഡീഷയിലെ ജലേശ്വറില്‍ മലയാളി വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും കൂടെ ഉണ്ടായിരുന്ന മതബോധന അധ്യാപകനും എതിരേ ബജ്രംഗ്ദളിന്റെ നേതൃത്വത്തില്‍ നടത്തിയ അക്രമണത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപി പ്രതിഷേധം രേഖപ്പെടുത്തി.
സംഭവ സ്ഥലത്തെത്തിയ പോലീസ്, അക്രമകാരികള്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കാതെ കാഴ്ചക്കാരായി നോക്കിനിന്നത് ആക്രമണത്തിനു കൂട്ടുനില്‍ക്കുന്നതിനു തുല്യമാണന്നും കുറ്റപ്പെടുത്തി. ഭരണ നേതൃത്വത്തിന്റെ പിന്തുണയുള്ളതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ തുടരുന്നതെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി ആരോപിച്ചു.