കരാറുകാരന്റെ മകൻ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു
Saturday, August 9, 2025 4:47 AM IST
കാഞ്ഞങ്ങാട്: കെട്ടിടം ഉടമ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ കരാറുകാരന്റെ പ്ലസ്വണ് വിദ്യാര്‍ഥിയായ മകനെ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പുല്ലൂര്‍ പുളിക്കാലിലെ നരേന്ദ്രന്റെയും രേണുകയുടെയും മകന് കാശിനാഥന് (17) ആണു മരിച്ചത്.
ഇന്നലെ വൈകുന്നേരം ഏഴോടെ പുളിക്കാലിലെ ക്ഷേത്രക്കുളത്തിനു സമീപം കാശിനാഥന്റെ മുണ്ടും ചെരിപ്പും മാത്രം കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തെരച്ചില്‍ നടത്തിയിരുന്നു. രാത്രി 8.45ഓടെയാണ് കുളത്തില്‍നിന്നു മൃതദേഹം കണ്ടെത്തിയത്.