തൃ​​​ശൂ​​​ർ: പാ​​​ർ​​​ല​​​മെ​​​ന്‍റ് നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലെ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ലെ ക്ര​​​മ​​​ക്കേ​​​ട് സം​​​ബ​​​ന്ധി​​​ച്ച് തെ​​​ളി​​​വു​​​സ​​​ഹി​​​ത​​​മു​​​ള്ള രേ​​​ഖ​​​ക​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ട് ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ടാ​​​ജ​​​റ്റ്.

ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി സു​​​രേ​​​ഷ് ഗോ​​​പി​​​യു​​​ടെ​​​യും സ​​​ഹോ​​​ദ​​​ര​​​ൻ സു​​​ഭാ​​​ഷ് ഗോ​​​പി​​​യു​​​ടെ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ ബൂ​​​ത്ത് ന​​​മ്പ​​​ർ 116ൽ 1016 ​​​മു​​​ത​​​ൽ 1026 വ​​​രെ​​​യാ​​​ണ് വോ​​​ട്ടു​​​ക​​​ൾ ചേ​​​ർ​​​ത്തി​​​ട്ടു​​​ള്ള​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ഏ​​​താ​​​നും മാ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​മ്പ് ചേ​​​ർ​​​ത്ത വോ​​​ട്ടു​​​ക​​​ൾ, ഭാ​​​ര​​​ത് ഹെ​​​റി​​​റ്റേ​​​ജ് എ​​​ന്ന വീ​​​ട്ടു​​​പേ​​​രി​​​ൽ 10/219/2 എ​​​ന്ന വീ​​​ട്ടു​​​ന​​​മ്പ​​​റി​​​ൽ ഇ​​​പ്പോ​​​ഴും നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​താ​​​യി ഇ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ന്‍റെ വോ​​​ട്ട​​​ർ ഹെ​​​ൽ​​​പ്പ്‌​​​ ലൈ​​​ൻ ആ​​​പ്പി​​​ൽ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ൽ അ​​​റി​​​യാ​​​മെന്നും ജോസഫ് ടാജറ്റ് കൂട്ടിച്ചേർത്തു.

ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ഈ ​​​വീ​​​ട്ടി​​​ൽ​​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം ഒ​​​ഴി​​​ഞ്ഞു​​​പോ​​​യെ​​​ങ്കി​​​ലും ഇ​​​പ്പോ​​​ഴും വോ​​​ട്ട് നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. എ​​​ന്നാ​​​ൽ, കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച 11 മു​​​ക്കാ​​​ട്ടു​​​ക​​​ര ഡി​​​വി​​​ഷ​​​ൻ ഭാ​​​ഗം ര​​​ണ്ട് പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​വ​​​രു​​​ടെ പേ​​​രു​​​ക​​​ളി​​​ല്ല എ​​​ന്ന​​ത് ​ ഇ​​​വ​​​ർ ഈ ​​​വീ​​​ട്ടി​​​ലെ സ്ഥി​​​ര​​​താ​​​മ​​​സ​​​ക്കാ​​​ര​​​ല്ല എ​​​ന്ന വ​​​സ്തു​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന​​​താ​​​ണെ​​ന്ന് ജോ​​സ​​ഫ് ടാ​​ജ​​റ്റ് പ​​റ​​ഞ്ഞു.

ബൂ​​​ത്ത് ന​​​മ്പ​​​ർ 30ൽ ​​​സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ലാ​​​ണ് കാപ്പി​​​റ്റ​​​ൽ ഗാ​​​ർ​​​ഡ​​​ൻ​​​സ്, ടോ​​​പ്പ് പാ​​​ര​​​ഡൈ​​​സ്, ചൈ​​​ത്രം ഐ​​​ഡി​​​ബി​​​ഐ, കാ​​​പ്പി​​​റ്റ​​​ൽ വി​​​ല്ലേ​​​ജ്, ശ്രീ​​​ശ​​​ങ്ക​​​രി എ​​​ന്നീ ഫ്ലാ​​​റ്റു​​​ക​​​ളി​​​ലാ​​​യി 45 പേ​​​രു​​​ടെ വോ​​​ട്ടു​​​ക​​​ൾ ചേ​​​ർ​​​ത്തി​​​ട്ടു​​​ള്ള​​​ത്. ഇ​​​വ​​​ർ ആ​​​രും​​​ത​​​ന്നെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​മു​​​മ്പോ ശേ​​​ഷ​​​മോ ഈ ​​​ഫ്ലാ​​​റ്റി​​​ലോ മേ​​​ൽ​​​വി​​​ലാ​​​സ​​​ത്തി​​​ലോ താ​​​മ​​​സി​​​ച്ച​​​താ​​​യി ആ​​​രും സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ, ഇ​​​വ​​​രു​​​ടെ ഇ​​​ല​​​ക്‌​​​ട​​​റ​​​ൽ ഐ​​​ഡി കാ​​​ർ​​​ഡ് ന​​​മ്പ​​​ർ ആ​​​പ്പ് വ​​​ഴി പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ൾ ഇ​​​വ​​​രു​​​ടെ വോ​​​ട്ടു​​​ക​​​ൾ ഇ​​​തേ പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​പ്പോ​​​ഴും തു​​​ട​​​ർ​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണ്.


സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ൽ ശോ​​​ഭ സ​​​ഫ​​​യ​​​ർ, ശോ​​​ഭ സി​​​റ്റി, ചേ​​​ലൂ​​​ർ ക​​​ൺ​​​ട്രി കോ​​​ട്ട്, ശ​​​ക്തി അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ്സ്, വാ​​​ട്ട​​​ർ​​​ലി​​​ല്ലി ഫ്ലാ​​​റ്റ്സ്, ഗോ​​​വി​​​ന്ദ് അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ്സ്, ശോ​​​ഭ ടോ​​​പ് പ്ലാ​​​സ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും വോ​​​ട്ടു​​​ക​​​ൾ ചേ​​​ർ​​​ത്തി​​​യ​​​താ​​​യി തെ​​​ളി​​​വു​​​ക​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടു​​​ള്ള​​​താ​​യി ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് പ​​റ​​ഞ്ഞു. ഇ​​​വ​​​ർ​​​ക്ക് ആ​​​ർ​​​ക്കും​​​ത​​​ന്നെ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ വോ​​​ട്ടു​​​ക​​​ളി​​​ല്ല എ​​​ന്ന​​​തും ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്.

നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തു​​​ള്ള​​​വ​​​രും സ്ഥി​​​ര​​​താ​​​മ​​​സ​​​ക്കാ​​​രു​​​മ​​​ല്ലാ​​​ത്ത വോ​​​ട്ട​​​ർ​​​മാ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​സ​​​മ​​​യ​​​ത്ത് അ​​​ട​​​ഞ്ഞു​​​കി​​​ട​​​ന്ന വീ​​​ടു​​​ക​​​ളു​​​ടെ​​​യും ഫ്ലാ​​​റ്റു​​​ക​​​ളു​​​ടെ​​​യും പേ​​​രി​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ ചേർത്തെന്നും ടാ​​​ജ​​​റ്റ് ആ​​​രോ​​​പി​​​ച്ചു.

65,000 വോ​​​ട്ടു​​​ക​​​ൾ ചേ​​​ർ​​​ത്തി​​​യെ​​​ന്നു ബി​​​ജെ​​​പി അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​മ്പോ​​​ൾ ഇ​​​ത്ത​​​രം വ​​​ഴി​​​വി​​​ട്ട രീ​​​തി​​​യി​​​ലൂ​​​ടെ​​​യാ​​​ണോ ചേ​​​ർ​​​ത്തി​​​യ​​​തെ​​​ന്നു ബി​​​ജെ​​​പി വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ണ്ടെ​​​ത്തേ​​​ണ്ട ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​മ്മീ​​​ഷ​​​നി​​​ൽ നി​​​ക്ഷി​​​പ്ത​​​മാ​​​ണെ​​​ന്നും ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് പ​​​റ​​​ഞ്ഞു.